gnn24x7

സംസ്ഥാനത്തെ 7 ജില്ലകളില്‍ കോടതികളുടെ പ്രവര്‍ത്തനം ചൊവ്വാഴ്ച മുതല്‍ പുനരാരംഭിക്കു൦

0
373
gnn24x7

കൊച്ചി: ലോക്ക് ഡൗൺ ഇളവുകള്‍ പ്രബല്യത്തില്‍ വരുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തെ 7 ജില്ലകളില്‍ കോടതികളുടെ പ്രവര്‍ത്തനം ചൊവ്വാഴ്ച മുതല്‍ പുനരാരംഭിക്കു൦.

കോടതികളുടെ പ്രവര്‍ത്തനം  സംബന്ധിച്ച്‌ കേരള ഹൈക്കോടതി സര്‍ക്കുലര്‍ പുറത്തിറക്കി. എന്നാല്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ റെഡ് സോണുകളിലെ കോടതികള്‍ lock down അവസാനിക്കുന്ന മെയ് 3 വരെ അടഞ്ഞ് കിടക്കുമെന്ന് ഹൈക്കോടതിയുടെ സര്‍ക്കുലറില്‍ പറയുന്നു. വീഡിയോ കോണ്‍ഫറന്‍സി൦ഗ്  മുഖേനയാവും കേസുകള്‍ പരിഗണിക്കുന്നത് എന്നും കോടതിയില്‍ എത്തുന്ന കക്ഷികളുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. 

ഗ്രീന്‍, ഓറഞ്ച് ബി എന്നീ സോണുകളിലുള്ള കോടതികളുടെ പ്രവര്‍ത്തനങ്ങളാണ് ഭാഗിക നിയന്ത്രണങ്ങളോടെ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുക. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിലെ കോടതികളും ഇതില്‍പ്പെടും. എറണാകുളം, പത്തനംതിട്ട, കൊല്ലം എന്നീ ഓറഞ്ച് എ പട്ടികയിലുള്ള കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളോടെ ശനിയാഴ്ച മുതല്‍ ആരംഭിക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here