തിരുവനന്തപുരം: തിരുവനന്തപുരത്ത് കനത്ത ജാഗ്രതാ നിർദേശം. മുൻകരുതലിന്റെ ഭാഗമായി ജനങ്ങൾ വീട്ടിലിരിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ പുറത്തിറങ്ങാവൂയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ജില്ലയിലെ ബീച്ചുകളും മാളുകളും അടച്ചിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ആയുർവേദ മസാജ് സെന്ററുകൾ, ജിംനേഷ്യം തുടങ്ങിയവ പ്രവർത്തിക്കരുതെന്നും നിർദേശം നൽകും.
ഉത്സവങ്ങളും ആഘോഷങ്ങളും മാറ്റിവയ്ക്കണമെന്നും നിർദേശമുണ്ട്. രോഗലക്ഷണമുള്ളവര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടു. പലരും നിരീക്ഷണം പാലിക്കുന്നില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
തിരുവനന്തപുരം ജില്ലയിൽ മൂന്നു പേർക്ക് കോവിഡ് 19 സ്ഥിരികാരിച്ച സാഹചര്യത്തിലാണ് മുൻ കരുതൽ നിർദേശങ്ങൾ നൽകിയിരിക്കുന്നത്. ഇതിൽ ഒരാൾ ഇറ്റാലിയൻ പൗരനാണ്.
വര്‍ക്കലയില്‍ ജാഗ്രത കൂട്ടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വര്‍ക്കലയില്‍ രോഗം സ്ഥിരീകരിച്ച ഇറ്റാലിയന്‍ വിനോദ സഞ്ചാരിയുടെ സമ്പര്‍ക്ക ലിസ്റ്റ് എടുക്കുന്നത് ദുഷ്കരമാണെന്ന് ജില്ലാ കലക്ടർ പറഞ്ഞു.
ഇയാള്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ല. 15 ദിവസം ഇയാള്‍ പുറത്ത് ഇടപഴകിയിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന ആളുകളുടെ വിവരങ്ങളും കിട്ടിയിട്ടില്ല. ഉത്സവത്തിന് പോയതും ഉത്സവത്തിന് പോയതും അന്വേഷിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
ഇയാള്‍ക്ക് ഇംഗ്ലീഷ് അറിയില്ല. ഇറ്റാലിയന്‍ ഭാഷയിലാണ് സംസാരിക്കുന്നത്. അതുക്കൊണ്ട് ആശയവിനിമയം ബുദ്ധി മുട്ടിലാക്കുന്നുണ്ടെന്നും കലക്ടർ.







































