തിരുവനന്തപുരം: തിരുവനന്തപുരത്ത് 39 അതിഥി തൊഴിലാളികള്‍ക്ക് കൊവിഡ്. ശ്രീചിത്ര ആശുപത്രിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
ബീഹാര്‍ സ്വദേശികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ നേരത്തെ ക്വാറന്റീനിലായിരുന്നു.
അതേസമയം സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 880 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് തിരുവനന്തപുരത്താണ്. ഇന്ന് 259 പേര്‍ക്കാണ് തിരുവനന്തപുരം ജില്ലയില്‍ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്.
കാസര്‍ഗോഡ് ജില്ലയില്‍ 153 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 141 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെല്‍ 95 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 85 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 76 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 67 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 59 പേര്‍ക്കും, കോട്ടയം, പാലക്കാട് ജില്ലകളിലെ 47 പേര്‍ക്ക് വീതവും, വയനാട് ജില്ലയിലെ 46 പേര്‍ക്കും, കൊല്ലം ജില്ലയിലെ 35 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 5 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.