gnn24x7

കണ്ണൂരില്‍ കഴിഞ്ഞ ദിവസം പ്രസവിച്ച സ്ത്രീക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; പാലക്കാട് ഏഴുമാസം പ്രായമുള്ള കുഞ്ഞിനും രോഗം

0
255
gnn24x7

തിരുവനന്തപുരം: കണ്ണൂരില്‍ കഴിഞ്ഞ ദിവസം പ്രസവിച്ച സ്ത്രീക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് സ്ത്രീക്ക് രോഗം പകര്‍ന്നത്. പാലക്കാട് ഏഴ് മാസം പ്രായമുള്ള കുഞ്ഞിനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് പുതുതായി 42 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു.

കഴിഞ്ഞ ദിവസം 24 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 216 ആയി.

കണ്ണൂര്‍ 12, കാസര്‍കോട് ഏഴ്,കോഴിക്കോട്, പാലക്കാട്, അഞ്ച് വീതം,. തൃശ്ശൂര്‍ മലപ്പുറം നാല് വിതം, കോട്ടയം രണ്ട്, കൊല്ലം പത്തനംതിട്ട ഒന്ന് വീതം എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

പോസിറ്റീവ് ആയതില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയവരാണ്. തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നെത്തിയവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ 17 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം. കോഴിക്കോട് ആരോഗ്യപ്രവര്‍ത്തകയ്ക്ക് രോഗം പിടിപെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

732 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 216 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ളത് 84258 പേര്‍. 83649 പേര്‍ വീടുകളിലോ സര്‍ക്കാര്‍ കേന്ദ്രങ്ങളിലോ ആണ്. 609 പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 162 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 51310 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 49535 എണ്ണം നെഗറ്റീവാണെന്ന് ഉറപ്പാക്കി. ഇതുവരെ മുന്‍ഗണനാ വിഭാഗത്തില്‍ പെട്ട 7072 സാമ്പിളുകളില്‍ 6630 എണ്ണം നെഗറ്റീവായി. കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ 36 പേര്‍ വീതം ചികിത്സയിലുണ്ട്. പാലക്കാട് 26, കാസര്‍കോട് 21, കോഴിക്കോട് 19, തൃശ്ശൂര്‍ 16 എന്നിങ്ങനെ രോഗികള്‍ ചികിത്സയിലുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here