തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ സഹായം തേടി സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നാണ് ആവശ്യം. ജീവനക്കാരുടേയും അധ്യാപകരുടേയും സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി.
എന്‍.ജി.ഒ അസോസിയേഷന്‍,എന്‍.ജി.ഒ യൂണിയന്‍, എന്‍.ജി.ഒ സംഘം തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളുമായാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കാന്‍ അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും തയ്യാറാകണമെന്നുള്ള ആവശ്യമാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്.
സ്ഥിരവരുമാനക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം സര്‍ക്കാരിലേക്ക്് നല്‍കാന്‍ കഴിയുമോ എന്ന കാര്യം ആലോചിക്കണം.
നിര്‍ബന്ധിതമായി ആരില്‍ നിന്നും പണം വാങ്ങരുതെന്നും എന്നാല്‍ എല്ലാവരും കാര്യമായ സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി ചര്‍ച്ചയില്‍ പറഞ്ഞു.
അതേസമയം ഏറ്റവും താഴെത്തട്ടില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ ഇതില്‍ നിന്നും ഒഴിവാക്കണമെന്ന നിര്‍ദേശമാണ് എന്‍.ജി.ഒ യൂണിയന്‍ മുന്നോട്ടുവെച്ചത്.
കൊവിഡ് 19 ഒരു ദുരന്തമായിപ്രഖ്യാപിച്ച സാഹചര്യത്തില്‍ ദുരന്ത നിവാരണ ഫണ്ട് കൂടി ഉപയോഗിച്ചാണ് സര്‍ക്കാര്‍ കൊവിഡ് 19 നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
അതേസമയം സംഘടന പ്രതിനിധികള്‍ ചര്‍ച്ച നടത്തിയ ശേഷമായിരിക്കും തീരുമാനം പറയുക. പ്രളയ സമയത്ത് സര്‍ക്കാര്‍ സാലറി ചലഞ്ച് വെക്കുകയും അതിന് തയ്യാറാകാത്തവരുടെ പേര് വിവരങ്ങള്‍ നല്‍കണമെന്ന ഉത്തരവ് വിവാദമാകുകയും ചെയ്തിരുന്നു.










































