gnn24x7

കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ യുവതിയുടെ നഗ്നദൃശ്യം പകര്‍ത്തി: ഡി.വൈ.എഫ്.ഐ പ്രസിഡണ്ട് പിടിയില്‍

0
367
gnn24x7

പാറശ്ശാല: അഭ്യസ്തവിദ്യരുടെ നാടായിട്ടും പുരോഗമന കാലഘട്ടം ഇത്രയേറെ പുരോഗതി പ്രാപിച്ചിട്ടും മലയാളികളുടെ ദുശ്ശീലങ്ങള്‍ക്ക് മാറ്റമില്ലെന്ന് വീണ്ടും തെളിയിക്കുന്നു. മലയാളികള്‍ക്ക് മുഴുവന്‍ നാണക്കേടുണ്ടാക്കി യുവതിയുടെ നഗ്നത പകര്‍ത്തിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പാറശ്ശാലയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് കുളിച്ചുകൊണ്ടിരുന്ന യുവതിയുടെ നഗ്നചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച ഡി.വൈ.എഫ്.ഐ ചെങ്കല്‍ യൂണിറ്റ് പ്രസിഡണ്ട് ചെങ്കല്‍ പ്ലാങ്കാല വീട്ടില്‍ ശാലു (26) നെ പോലീസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കൊവിഡ് ബാധിച്ച പെണ്‍കുട്ടിയെ ആബുംലന്‍സ് ഡ്രൈവര്‍ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ നിന്നുള്ള നാണക്കേട് മാറുന്നതിന് മുന്‍പാണ് വീണ്ടും ഈ നെറികെട്ട പ്രവര്‍ത്തികാരണം മുഴുവന്‍ മലയാളികള്‍ക്കും നാണക്കേടുണ്ടായത്. യുവതിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ് നടന്നത്. കോവിഡ് ചികിത്സയിലാണ് പ്രതി. പ്രതിയും പരാതിക്കാരിയായ യുവതിയും പ്രാഥമിക കോവിഡ് നിരീക്ഷണ കേന്ദ്രത്തിലായിരുന്നു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് പരാതി പ്രകാരമുള്ള സംഭവം നടന്നത്.

യുവതി കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ യുവാവ് തല്‍സമയം മുകളിലൂടെ മൊബൈല്‍ ഉപയോഗിച്ച് യുവതിയുടെ നഗ്നചിത്രം എടുക്കുകയായിരുന്നു. ശ്രദ്ധയില്‍പ്പെട്ട യുവതി നിലവിളിച്ചപ്പോഴാണ് മറ്റു രോഗികള്‍ ചേര്‍ത്ത് പ്രതിയെ കയ്യോടെ പിടികൂടിയത്. ഉടനെ പോലീസ് സംഭവസ്ഥലത്തെത്തി പ്രതിയെ അറസ്റ്റു ചെയ്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here