gnn24x7

കൊവിഡ് നിരീക്ഷത്തിലുള്ള കോഴിക്കോട് അഴിയൂര്‍ സ്വദേശി മരിച്ചു

0
334
gnn24x7

കോഴിക്കോട്: കൊവിഡ് നിരീക്ഷത്തിലുള്ള കോഴിക്കോട് അഴിയൂര്‍ സ്വദേശി മരിച്ചു. 62 കാരനായ ഹാഷിം എന്നയാളാണ് തലശേരി സഹകരണ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.

വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. നിരീക്ഷണത്തിലാണെന്ന കാര്യം ബന്ധുക്കള്‍ ആശുപത്രിയില്‍ മറച്ചുവെക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആശുപത്രിയില്‍ കൊണ്ടുപോയത് ആരോഗ്യവകുപ്പും അറിഞ്ഞില്ല.

മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

gnn24x7