തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് ബാധിതന്‍ ആശുപത്രിയില്‍ നിന്ന് മുങ്ങി. തിരുവനന്തുപുരം മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഇയാള്‍ കടന്നുകളഞ്ഞത്. ആനാട് സ്വദേശിയാണ് ഇയാള്‍. നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രത തുടരുന്നതിനിടയിലാണ് ആനാട് സ്വാദേശി ആശുപത്രിയില്‍ നിന്ന് കടന്നു കളഞ്ഞത്.