gnn24x7

കൊവിഡ്; സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നില അതീവ ഗുരുതരം

0
303
gnn24x7

കണ്ണൂര്‍: കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നില അതീവ ഗുരുതരം. ജയരാജനെ പരിയാരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘമാണ് ജയരാജനെ പരിശോധിക്കുക.

ഒരാഴ്ച മുമ്പാണ് കോവിഡ് ബാധയെ തുടർന്ന് അദ്ദേഹത്തെ യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയ പിടിപെട്ടതിനെ തുടർന്ന് എംവി ജയരാജനെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.പ്രമേഹവും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി മന്ത്രി കെ.കെ.ശൈലജ ആശുപത്രിയിലെത്തി ജയരാജനെ സന്ദര്‍ശിക്കുകയും ആശുപത്രി മെഡിക്കൽ സംഘത്തോടു സംസാരിക്കുകയും ചെയ്തിരുന്നു.

gnn24x7