ആലുവ: സിനിമയെ വെല്ലുന്ന ക്ലൈമാക്‌സ് ഇന്ന് ആലുവ പോസീസ് സ്റ്റേഷനില്‍ സംഭവിച്ചു. മൂന്നു ദിവസം മുന്‍പ് പെരിയാറ്റില്‍ കാണാതായ യുവാവ് മരിച്ചുവെന്ന ധാരണയില്‍ നില്‍ക്കേ സുധീര്‍ (31)നെ കോട്ടയത്തു നിന്നും പിടികൂടി. പോലീസ് പിടിച്ചു കഴിഞ്ഞപ്പോഴാണ് രസകരമായ കഥകള്‍ പുറത്തു വരുന്നത്.
മൂന്നു ദിവസം മുന്‍പ് പെരിയാറ്റില്‍ ഒരു യുവാവിനെ കണ്ടെന്നും തീരത്ത് വസ്ത്രങ്ങള്‍ കണ്ടുവെന്നും മുങ്ങിപ്പോയതോ ഒഴുകിപ്പോയതോ ആകാന്‍ സാധ്യതയുണ്ടെന്നും പോലീസും ഉറപ്പാക്കി. ആറ്റില്‍ സമഗ്രമായ തിരച്ചില്‍ നടത്താനും പോലീസ് മുന്‍കൈ എടുത്തി. പക്ഷേ യുവാവിനെ കണ്ടെത്താനായിരുന്നില്ല. മൂന്നു ദിവസം കഴിഞ്ഞിട്ടും യുവാവിനെക്കുറിച്ച് ഒരു വിവരം ലഭിച്ചില്ല. ഇതിനിടയില്‍ പോലീസ് യുവാവിന്റെ വസ്ത്രത്തില്‍ നിന്നും ആളെ തിരിച്ചറിഞ്ഞ് , യുവാവിന്റെ വീട്ടില്‍ നിന്നും ആറ്റിലകപ്പെട്ടു എന്ന ധരിച്ച യുവാവിന്റെ ഫോട്ടോ എടുത്ത് സമൂഹ മാധ്യമങ്ങളിലും മറ്റു പോലീസ് സ്റ്റേഷനുകളിലും പ്രചരിപ്പിച്ചു.
ഇതെ തുടര്‍ന്ന് മൂന്നു ദിവസം കഴിഞ്ഞപ്പോഴാണ് ഇന്ന് കാലത്ത് കോട്ടയം പോലീസ് ആലുവ പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുന്നതും വ്യക്തിയെ ഇവിടെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും പറയുന്നത്. പിന്നീട് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് നാടകീയമായ സംഭവങ്ങള്‍ പുറത്തു വരുന്നത്.
8 ലക്ഷത്തോളം കട ബാധ്യത ഉള്ള വ്യക്തിയാണ് സുധീര്‍. ഇതിനു പുറമെ ധാരാളം ലോട്ടറി എടുക്കുന്ന സ്വഭാവക്കാരനും. ഇക്കാരണത്താലും ധാരാളം ബാധത സുധീറിന് വന്നിരുന്നു. ഈ മൂന്നു ദിവസം മുന്‍പ്, കടക്കാര്‍ക്ക് താന്‍ മരിച്ചുവെന്ന് അറിഞ്ഞുകൊള്ളട്ടെ എന്ന് ബോധപൂര്‍വ്വം വരുത്തിത്തീര്‍ക്കാന്‍ വസ്ത്രങ്ങള്‍ പെരിയറ്റിന്‍ കരയില്‍ അഴിച്ചുവച്ച് ആറ്റില്‍ ചാടി. മുങ്ങി വേറൊരു ഭാഗത്തു ചെന്ന് ആരുമറിയാതെ മറ്റൊരു വസ്ത്രം ധരിച്ച് കോട്ടയത്തേ് മുങ്ങി, രഹസ്യമായി താമസിക്കുകയായിരുന്നു. ഇതിനിടെ വാട്ട്‌സ്ആപ്പില്‍ ഫോട്ടോ പ്രചരിക്കുകയും പോലീസ് സ്റ്റേഷനുകളില്‍ വിവരം എത്തുകയും സംശയാസ്പദമായ രീതിയില്‍ കോട്ടയത്തില്‍ നിന്നും പ്രതിയെ പിടികൂടുകയും ചെയ്തു. പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടോ എന്ന് പരിശോധിക്കുന്നും ഉണ്ട്.




































