ആലപ്പുഴ: കുട്ടനാട് പുളിങ്കുന്നിലെ അനധികൃത പടക്കനിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മരണം ആറായി. പൊള്ളലേറ്റ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രണ്ടുപേർ കൂടി മരിച്ചു.
പുളിങ്കുന്ന് കരിയിൽച്ചിറയിൽ തോമസ് ജോസഫിന്റെ ഭാര്യ ഏലിയാമ്മ തോമസ്, കന്നിട്ടച്ചിറ ബിന്ദു സതീഷ് എന്നിവരാണ് മരിച്ചത്. ഈ മാസം 20 നാണ് ജനവാസമേഖലയിൽ പ്രവർത്തിച്ചുവന്ന പടക്ക നിർമ്മാണശാലയിൽ പൊട്ടിത്തെറിയുണ്ടായത്.
അപകടത്തിന് കാരണക്കാരായ പടക്ക നിർമ്മാണ ശാല ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പത്തു പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കൊച്ചുമോൻ ആന്റണി പുരയ്ക്കൽ, ബന്ധു ബിനോയ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് പടക്ക നിർമ്മാണ ശാല.പടക്ക വിൽപ്പനയ്ക്കുള്ള ലൈസന്‍സ് മാത്രമാണ് ഇതിനുണ്ടായിരുന്നത്. ഇതിന്റെ മറവിലാണ് പടക്ക നിർമ്മാണെ നടത്തിയിരുന്നത്.







































