തിരുവനന്തപുരം: വ്യവസായ മന്ത്രി ഇ.പി ജയരാജന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ജയരാജന്‍.
നേരത്തെ ധനമന്ത്രി തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അടക്കമുള്ളവര്‍ നിരീക്ഷണത്തിലാണ്.
എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല.
തോമസ് ഐസകിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയടക്കമുള്ളവര്‍ നിരീക്ഷണത്തിലായിരുന്നു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആണ്.
കഴിഞ്ഞദിവസം നടത്തിയ ആര്‍.ടി.പി.സി.ആര്‍. പരിശോധനയിലാണ് നെഗറ്റീവായത്.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തോമസ് ഐസക്കും പങ്കെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍ പോയത്.