gnn24x7

സ്ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച്‌ ആന ചെരിഞ്ഞ സംഭവത്തില്‍ പ്രതികളെക്കുറിച്ചു സൂചന ലഭിച്ചതായി വനം വകുപ്പ്‌

0
306
gnn24x7

പാലക്കാട്: സ്ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച്‌ ആന ചെരിഞ്ഞ സംഭവത്തില്‍ പ്രതികളെക്കുറിച്ചു സൂചന ലഭിച്ചതായി ചീഫ് കണ്‍വര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (സിസിഎഫ്) പ്രമോദ് കുമാര്‍. 

രണ്ടു പേരേ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍  അന്വേഷണം തുടരുന്നത്.  സംഭവത്തില്‍ വനം വകുപ്പിന്‍റെ  പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൈതച്ചക്ക തോട്ടങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സംഭവം രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയ സാഹചര്യത്തില്‍ കടുത്ത നടപടി സ്വീകരിക്കാനാണ് അധികൃതരുടെ നീക്ക൦.

gnn24x7