gnn24x7

ബക്കറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

0
333
gnn24x7

പാലക്കാട്: ബക്കറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പാലക്കാട് ചാലിശേരിയിലാണ് സംഭവം. 11 മാസം പ്രായമായ മണാട്ടില്‍ മുഹമ്മദ് സാദിഖിന്റെ മകന്‍ മുഹമ്മദ് നിസാനാണ് മരിച്ചത്.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ തലകീഴായി കിടക്കുകയായിരുന്നു കുഞ്ഞ്. ഉടൻ തന്നെ ആശുപത്രിയില്‍ലെത്തിച്ചെങ്കിലും മരിച്ചു.
കുഞ്ഞിന്റെ പിതൃസഹോദരന്‍ കോവിഡ് ബാധിതനായി ക്വാറന്റൈല്‍ കഴിയുകയാണ്.

ഇന്‍ഡോറില്‍നിന്നെത്തിയ പിതാവ് ഹോം ക്വാറന്റൈനിലുമായിരുന്നു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. കോവിഡ് ടെസ്റ്റിനായി കുഞ്ഞിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചു. ഫലം ലഭിച്ച ശേഷമേ പോസ്റ്റുമോര്‍ട്ടം നടത്തുകയുള്ളൂവെന്ന് പൊലിസ് പറഞ്ഞു.

gnn24x7