കൊച്ചി: കോറോണ വ്യാപനത്തെ തുടർന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച lock down ൽ കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികളുമായി കേരളത്തിൽ നിന്നുള്ള ആദ്യ ട്രെയിൻ ആലുവയിൽ നിന്നും ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലേക്ക് ആയിരിക്കുമെന്ന് സൂചന.
ഈ ട്രെയിൻ ഇന്ന് വൈകുന്നേരത്തോടെ പുറപ്പെടുമെന്നാണ് സൂചന. കോറോണ രോഗബാധയെ തുടർന്നുണ്ടായ സാഹചര്യത്തിൽ പ്രഖ്യാപിച്ച ട്രെയിൻ ആണിത്. അതുകൊണ്ടുതന്നെ ഈ ട്രെയിനിന് ഇടയ്ക്ക് സ്റ്റോപ്പ് ഇല്ല. ആലുവയിൽ നിന്നും പുറപ്പെട്ട് ഭുവനേശ്വറിൽ മാത്രമേ ഈ ട്രെയിൻ നിറത്തുകയുള്ളൂ.
ആദ്യം ഒഡീഷയിൽ നിന്നുള്ള അതിഥി തൊഴിലാളികളെയാകും കൊണ്ടുപോകുക. വിവിധ ക്യാമ്പുകളിൽ നിന്നും നാട്ടിലേക്ക് മടങ്ങേണ്ടവരേ പോലീസുകാർ ആയിരിക്കും റെയിൽവെ സ്റ്റേഷനിൽ എത്തിക്കുന്നത്. ഇന്ന് ഒറ്റ ട്രെയിനേ സർവീസ് നടത്തുന്നുള്ളൂ. നാളെ മുതൽ കൂടുതൽ സർവീസ് നടത്തുമെന്നാണ് റിപ്പോർട്ട്. അതുകൊണ്ടുതന്നെ ആരും തിരക്ക് കൂട്ടേണ്ട ആവശ്യമില്ലെന്ന് ആഭ്യന്തര സെക്രട്ടറി അറിയിച്ചിട്ടുണ്ട്.
അതിഥി തൊഴിലാളികളെ തിരികെ അവരുടെ നാട്ടിലെത്തിക്കാൻ കേന്ദ്രം അനുമതി നല്‍കിയ സാഹചര്യത്തിലാണ് കേരളത്തിന്റെ ഈ നീക്കം.