gnn24x7

വലിയതുറയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

0
241
gnn24x7

തിരുവനന്തപുരം: വലിയതുറയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു.

വലിയതുറ സ്വദേശിയായ മീക്ലസ് ആണ് വള്ളം മറിഞ്ഞ് മരണമടഞ്ഞത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. 

പുറംകടലില്‍ മത്സ്യബന്ധനത്തിന് പോയ മീക്ലസ് ഉള്‍പ്പെടെയുള്ള നാലംഗ സംഘം സഞ്ചരിച്ച വള്ളം തിരയില്‍പ്പെട്ട് മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

മീക്ലസിനെ കാണാതാവുകയും  ഒപ്പമുണ്ടായിരുന്നവരെ മറ്റ് വള്ളങ്ങളില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തുകയുമായിരുന്നു.

ശേഷം നടത്തിയ തിരച്ചിലിനൊടുവില്‍ മീക്ലസിന്‍റെ മൃതദേഹം മത്സ്യബന്ധന വലയില്‍ കുരുങ്ങുകയായിരുന്നു.  തുടര്‍ന്ന്‍ എല്ലാവരും ചേര്‍ന്ന് മീക്ലസിന്‍റെ മൃതദേഹം കരയ്ക്കെത്തിക്കുകയായിരുന്നു. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here