gnn24x7

കെ എസ് ആര്‍ ടി സിയുടെ ആദ്യ എല്‍ എന്‍ ജി ബസ്; മൂന്നു മാസം പരീക്ഷണ ഓട്ടം

0
439
gnn24x7

കെ എസ് ആര്‍ ടി സിയുടെ ആദ്യ എല്‍ എന്‍ ജി ബസ് പരീക്ഷണ ഓട്ടം ആരംഭിച്ചു. രാവിലെ 6.20ന് എറണാകുളത്ത് നിന്ന് ആരംഭിച്ച സര്‍വ്വീസ് ഉച്ചയോടെയാണ് കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് സസ്റ്റാൻഡിൽ എത്തി. പരീക്ഷണാടിസ്ഥാനത്തില്‍ 2 ബസുകളാണ് സംസ്ഥാനത്ത് സര്‍വീസ് ആരംഭിച്ചത്. മൂന്നു മാസത്തെ പരീക്ഷണ ഓട്ടത്തിനു ശേഷം വരുമാനവും മെയ്ന്റനന്‍സ് ചെലവും നോക്കിയാവും തുടര്‍ തീരുമാനം.

കെ എസ് ആര്‍ ടി സിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഹരിത ഇന്ധനത്തിലേക്കുള്ള ചുവടുമാറ്റം.

gnn24x7