gnn24x7

സ്വര്‍ണകടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് കേരളം വിട്ടതായി സൂചന

0
247
gnn24x7

തിരുവനന്തപുരം: സ്വര്‍ണകടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് കേരളം വിട്ടതായി സൂചന. ഇവര്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി.

ഇവരുടെ സുഹൃത്തുക്കളടക്കമുള്ളവരെ നിരീക്ഷിച്ച് വരികയാണ്‌. രണ്ടാം ദിവസവും സ്വപ്നയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയായ സ്വപ്നയ്ക്കായി ലുക്ക് ഔട്ട്‌ നോട്ടീസ് പുറപ്പെടുവിക്കാനും കസ്റ്റംസ് ആലോചിക്കുന്നുണ്ട്. 

രാജ്യത്തിനു പുറത്തേക്കുള്ള സ്വപ്നയുടെ ഒളിച്ചോട്ടം ഒഴിവാക്കാനായി ലുക്ക്ഔട്ട്‌ നോട്ടീസ് പുറപ്പെടുവിക്കും എന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന സൂചന. ”ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യുകയാണ്. അവരുടെ നീക്കങ്ങളെ കുറിച്ച് ഞങ്ങള്‍ക്ക് സൂചനകള്‍ ലഭിക്കുന്നുണ്ട്. എന്തിനാണ് അവര്‍ ഓടി ഒളിക്കുന്നത്? ഇത് കൂടുതല്‍ കുഴപ്പത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കും.” -കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നു. 

‘ഞങ്ങള്‍ അവരെ പിടികൂടും. ഇന്ത്യയില്‍ നിന്നുമുള്ള അവരുടെ ഒളിച്ചോട്ടം ഒഴിവാക്കാന്‍ ഞങ്ങള്‍ അവര്‍ക്കെതിരെ ലുക്ക്ഔട്ട്‌ നോട്ടീസ് പുറപ്പെടുവിക്കും’ -കസ്റ്റംസ് PTIയോട് പറഞ്ഞു. അതേസമയം, സ്വപ്നയുടെ സുഹൃത്ത് സന്ദീപ്‌ നായരുടെ ഭാര്യയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. സന്ദീപ്‌ ഒളിവിലാണ്. സന്ദീപിനും ഭാര്യക്കും സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ട് എന്ന സംശയമുണ്ട്. 

പിടിയിലാകുമെന്ന് ഉറപ്പായ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത് കുമാര്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത് വിവരങ്ങള്‍ നശിപ്പിച്ചതായും സൂചനയുണ്ട്. സ്വപ്നയെ കണ്ടെത്താന്‍ കേരള പോലീസിന്‍റെ സഹായം തേടുമെന്നും കസ്റ്റംസ് അറിയിച്ചു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള കേസായതിനാല്‍ കസ്റ്റംസിനെ കൂടാതെ CBI, NIA ഏജന്‍സികളും കേസില്‍ അന്വേഷണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.  

ഏകദേശം 15 കോടി രൂപയാണ് മൂല്യ൦ വരുന്ന 30 കിലോ സ്വര്‍ണമാണ് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും  കസ്റ്റംസ് പിടികൂടിയത്. . \UAE കോണ്‍സുലേറ്റിലെ അറ്റാഷെയുടെ പേരിലാണ് ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയത്. ദുബായില്‍ നിന്നും കുടുംബം അയച്ച ഭക്ഷ്യവസ്തുക്കള്‍ എന്ന പേരിലായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമം.

കാര്‍ഗോ ഫ്ലൈറ്റിലാണ് ദുബായില്‍ നിന്നും പാഴ്സലെത്തിയത്. പല രൂപത്തിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. അതേസമയം, പാഴ്സലുമായി ബന്ധമില്ലെന്ന് UAE കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി കസ്റ്റംസിനെ അറിയിച്ചു. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here