gnn24x7

ഇ.ഡി. തന്നെ മനഃപൂർവ്വം കേസിൽ കുടുക്കാൻ ശ്രമിക്കുന്നു; മുൻകൂർ ജാമ്യം തേടി എം.ശിവശങ്കർ

0
219
gnn24x7

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുൻകൂർ ജാമ്യം തേടി എം.ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചു.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിവശങ്കര്‍ ജാമ്യം തേടിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ തന്നെ മനഃപൂർവ്വം കേസിൽ കുടുക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്.

താനും ചാർട്ടേഡ് അക്കൗണ്ടന്റും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകൾ കേസിലെ തെളിവായി ഇ.ഡി. റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. എന്നാൽ സ്വർണക്കടത്തുമായി തനിക്ക് ഒരു ബന്ധവുമില്ല.മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരിക്കെ യുഎഇ കോണ്‍സുലേറ്റുമായി ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് സ്വപ്ന സുരേഷിനെ പരിചയപ്പെടുന്നത്.

ആ പരിചയത്താല്‍ സ്വപ്നയുടെ കുടുംബാംഗങ്ങളുടെ പല ചടങ്ങുകളിലും പങ്കെടുത്തിട്ടുണ്ട്. സ്വപ്ന യുഎഇ ഭരണാധികാരി സ്വപ്നയ്ക്ക് നല്‍കിയ പണം ലോക്കറില്‍വെയ്ക്കാന്‍ തന്റെ സഹായം തേടിയിരുന്നു. ഇക്കാര്യമാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായി സംസാരിച്ചത്. ഇത് സംബന്ധിച്ച് താനും ചാര്‍ട്ടേഡ് അക്കൗണ്ടന്റും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളാണ് കേസിലെ തെളിവായി എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ടില്‍ കാണിച്ചിട്ടുള്ളത്. എന്നാൽ ഇതിനെ സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് വ്യാഖാനിക്കാനാണ് ഇ.ഡി. ശ്രമിക്കുന്നതെന്ന് ശിവശങ്കർ ജാമ്യാപേക്ഷയിൽ പറയുന്നു.

തന്നെ ഇതുവരെ 30 മണിക്കൂറോളം ഇഡി ചോദ്യംചെയ്തിട്ടുണ്ടെന്നും ജാമ്യാപേക്ഷയില്‍ വിശദീകരിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here