കൊച്ചി; സ്വർണ്ണക്കടത്തു കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും സരിത്തിനെയും മാപ്പുസാക്ഷിയാക്കി കേസിൽ വഴിത്തിരിവ് സൃഷ്ടിക്കാൻ കസ്റ്റംസിന്റെ നീക്കം. ഇന്നലെ നൽകിയ രഹസ്യമൊഴിയിൽ കേസിൽ ഉൾപ്പെട്ട ഉന്നതരുടെ വിവരങ്ങൾ സ്വപ്നയും സരിത്തും സൂചിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. അതുകൊണ്ടുതന്നെ വരുംദിനങ്ങളിൽ കൂടുതല്‍ അറസ്റ്റ് ഉണ്ടാവും എന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അതേസമയം സ്വപ്ന സുരേഷ് സരിത്ത് എന്നിവരുടെ കൂടെ ഒരുമിച്ച് ഇരുത്തി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിക്കുന്നു എന്ന ശബ്ദ സന്ദേശം സ്വപ്നയുടേതായി പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നതാണ് കൂടുതൽ സുരക്ഷിതം എന്ന് കസ്റ്റംസ് തീരുമാനിച്ചത്.