gnn24x7

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വാദ്യരംഗത്ത് ജാതിഭ്രഷ്ട്; പരാതിയുമായി കലാകാരൻമാർ

0
386
gnn24x7

തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വാദ്യരംഗത്ത് ജാതിഭ്രഷ്ടെന്ന പരാതിയുമായി ക്ഷേത്ര വാദ്യരംഗത്തെ കലാകാരന്മാർ. ക്ഷേത്രത്തിനകത്ത് മേൽ‍ജാതിയില്‍പ്പെട്ട കലാകാരന്മാർക്ക് മാത്രമാണ് അവസരം നല്‍കുന്നത് എന്നാണ് ഇവര്രുടെ ആരോപണം. ദളിത് വിഭാഗത്തില്‍പെട്ട കലാകാരന്മാര്‍ക്ക് ക്ഷേത്രത്തിനകത്ത് വാദ്യമേളത്തില്‍ പങ്കെടുക്കാന്‍ അനുവാദം ഇല്ലെന്നും കലാകാരന്മാര്‍ ആരോപിച്ചു.

ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയെടുക്കുന്നില്ലെന്നു കണ്ട കലാകാരന്മാർ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. ദളിത് വിഭാഗത്തിൽ പെട്ട പല വാദ്യകലാകാരൻമാർക്കും ക്ഷേത്രത്തിൽ നിന്ന് മോശമായ അനുഭവമുണ്ടായിട്ടുണ്ടെന്ന് അവർ അറിയിച്ചു.

എന്നാല്‍ ഇക്കാര്യം ഇപ്പോഴാണ് ശ്രദ്ധയിൽ പെട്ടതെന്നും ജാതിവിവേചനം ഇല്ലാതാക്കാൻ നടപടി സ്വീകരിക്കുമെന്നും ഗുരുവായൂര്‍ ദേവസ്വം വ്യക്തമാക്കിയിട്ടുണ്ട്.

gnn24x7