ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവ കൊടിയേറ്റത്തോട് അനുബന്ധിച്ച് നടന്ന ആനയോട്ട മത്സരത്തിൽ കൊമ്പൻ ഗോപീ കണ്ണൻ ഒന്നാം സ്ഥാനം നേടി.
തുടര്‍ച്ചയായി എട്ടാം വര്‍ഷമാണ് ഗുരുവായൂര്‍ ഗോപീകണ്ണന്‍ ആനയോട്ടത്തില്‍ ഒന്നാമത് എത്തുന്നത്.
ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള 23 ആനകളാണ് ആനയോട്ടത്തിൽ പങ്കെടുത്തത്.
സ്വര്‍ണ തിടമ്പ് എഴുന്നള്ളിക്കുന്നതിനായി ആനയെ തിരഞ്ഞെടുക്കുന്നതിനായാണ് ആനയോട്ടം സംഘടിപ്പിക്കുന്നത്.
മത്സരത്തില്‍ ജയിക്കുന്ന ആനയാവും ഉത്സവത്തിനിടെ ഗുരുവായൂരപ്പന്‍റെ സ്വര്‍ണതിടമ്പ് ഏഴുന്നള്ളിക്കുക.
ഗുരുവായൂര്‍ ക്ഷേത്രത്തിന് കിഴക്ക് മഞ്ജുളാല്‍ പരിസരത്ത് നിന്നുമാണ് ആനയോട്ട മത്സരം ആരംഭിക്കുന്നത്.
മുന്നിലോടി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം ആദ്യം കടക്കുന്ന ആനയാണ് മത്സരത്തിൽ ജയിക്കുന്നത്. ഗുരുവായൂരമ്പലത്തിൽ ആനയില്ലാതിരുന്ന കാലത്ത് ഉത്സവ എഴുന്നള്ളിപ്പിന് മറ്റുള്ള ക്ഷേത്രത്തിൽനിന്നും ആനകളെ കൊണ്ടുവന്നിരുന്നു.
ചില കാരണങ്ങളാൽ ഒരു വർഷം ആനകളെ കൊണ്ടുവരാൻ കഴിഞ്ഞില്ല. അന്ന് ഉച്ചക്ക് ശേഷം തൃക്കണാമതിലകം ക്ഷേത്രത്തിൽ നിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ആനകൾ ഓടിയെത്തി എന്നാണ് ഐതിഹ്യം.
ഇതിന്റെ ഓർമ്മയ്ക്കായാണ് ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് ആനയോട്ടം നടത്തുന്നത്. ആദ്യം ഓടിയെത്തുന്ന അഞ്ച് ആനകളെ മാത്രമേ ക്ഷേത്രത്തിനകത്തേക്കു പ്രവേശിപ്പിക്കുകയുള്ളൂ.