gnn24x7

5 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനം; വിഷക്കായ കഴിച്ച് ആത്മത്യയ്ക്ക് ശ്രമിച്ച നേഴ്‌സ് മരിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു

0
335
Dead woman lying on the floor under white cloth with focus on hand
gnn24x7

തിരുവല്ല: ഭര്‍ത്താവിന്റേയും ഭർതൃവീട്ടുകാരുടെയും മാനസിക പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു. ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ യുവതിയുടെ വീട്ടിലെത്തി സംഘര്‍ഷമുണ്ടാക്കിയതിനു പിന്നാലെയാണു തിരുവല്ല മേപ്രാല്‍ സ്വദേശി സി.എസ്.ശാരിമോൾ വിഷക്കായ കഴിച്ചത്. ബഹ്റൈന്‍ ഡിഫന്‍സ് ആശുപത്രിയില്‍ നഴ്സായിരുന്നു 30 വയസ്സുകാരിയായ ശാരിമോള്‍

2019 നവംബര്‍ 21ന് ആയിരുന്നു ശാരിമോളും കൈനകരി സ്വദേശിയുമായുള്ള വിവാഹം. പിന്നീട് ശാരിമോള്‍ ബഹ്റൈനിലേക്ക് ജോലിക്കായി പോയി. 2021 മാര്‍ച്ച് 30ന് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ ശാരിമോളുടെ വീട്ടിലെത്തി സംഘര്‍ഷമുണ്ടാക്കിയതായി പരാതിയുണ്ട്. വീ‌ടിനകത്തെ സാധനങ്ങള്‍ തകര്‍ക്കുകയും സഹോദരനെയും പിതാവിനെയും മര്‍ദിക്കുകയും ചെയ്തതായും ആരോപണമുണ്ട്. ശാരിമോളുടെ സ്ഥിര നിക്ഷേപത്തില്‍നിന്ന് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു പ്രധാനമായും പ്രശ്നങ്ങൾ അരങ്ങേറിയതെന്നാണ് വീട്ടുകാരുടെ വാദം. സംഘര്‍ഷത്തിനു പിന്നാലെയാണു ശാരിമോള്‍ ഒതളങ്ങ കഴിച്ചത്. ചികിത്സയിലിരിക്കെ 31ന് മരിച്ചു.

സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്കടക്കം പരാതി നല്‍കി. അന്വേഷണം തുടരുന്നതായും ഭര്‍ത്താവിനെ ചോദ്യം ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല സിഐ അറിയിച്ചു.

gnn24x7