കാസര്‍ഗോഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്.
സംഭവത്തില്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
കാസര്‍ഗോഡ് കോവിഡ് രോഗികളുടെ ഡാറ്റ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ഇന്നലെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. രേഖ ചോര്‍ന്നവരില്‍ ഉള്‍പ്പെട്ട 4 പേരാണ് ഹര്‍ജി സമര്‍പ്പിച്ചത്.
സര്‍ക്കാര്‍ ചോദിച്ച വിവരം തങ്ങള്‍ നല്‍കിയെന്നും ആശുപത്രിയിലും അവിടം വിട്ട ശേഷവും സര്‍ക്കാര്‍ വിവരം ശേഖരിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു.
പിന്നീട് പലഭാഗത്ത് നിന്നും തുടര്‍ ചികിത്സയൊരുക്കാമെന്ന പേരില്‍ നിരവധി കോളുകള്‍ വന്നു. സ്വകാര്യ ആശുപത്രികളില്‍ നിന്നാണ് കോളുകള്‍ വന്നത്. ഇത് തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നു൦ കേസില്‍ വിശദമായ അന്വേഷണം വേണമെന്നും ഹര്‍ജിക്കാര്‍ പറയുന്നു.



































