gnn24x7

ഇടുക്കി മറയൂര്‍ പാണപ്പെട്ടി കുടിയില്‍ സ്ത്രീയെ വെടിവച്ചു കൊന്നു

0
315
gnn24x7

മറയൂര്‍: ഇടുക്കി മറയൂര്‍ പാണപ്പെട്ടി കുടിയില്‍ സ്ത്രീയെ വെടിവച്ചു കൊന്നു. ചന്ദ്രിക (34)ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ചന്ദ്രികയുടെ സഹോദരീപുത്രന്‍ അടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കാളിയപ്പന്‍, മണികണ്ഠന്‍, മാധവന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കാളിയപ്പനാണ് ചന്ദ്രികയുടെ സഹോദരന്‍. ആദിവാസി വിഭാഗത്തില്‍പ്പെടുന്ന സ്ത്രീയാണ് ചന്ദ്രിക.

പ്രതികള്‍ ചന്ദനത്തടി മുറിച്ച് കടത്തിയത് ഫോറസറ്റ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഫോറസ്റ്റിന് വിവരങ്ങള്‍ നല്‍കിയത് ചന്ദ്രികയാണെന്ന് ആരോപിച്ചാണ് പ്രതികള്‍ ചന്ദ്രികയെ കൊലപ്പെടുത്തിയെന്നാണ് സൂചന.

മറയൂരില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് സംഭവം. ഇന്‍ക്വസ്റ്റ് നടപടികള്‍ ഉള്‍പ്പെടെ പൂര്‍ത്തിയായി വരുന്നേയൂള്ളൂ.

വെടിവെച്ച പ്രതികളെ നാട്ടുകാര്‍ തന്നെ പിടികൂടിയ ശേഷം കെട്ടിയിടുകയും തുടര്‍ന്ന് പൊലീസിന് കൈമാറുകയുമായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

gnn24x7