gnn24x7

ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച കുമാരമംഗലം സ്വദേശിയായ പൊതുപ്രവര്‍ത്തകന്റെ മൂന്നാമത്തെ ഫലവും നെഗറ്റീവ്

0
281
gnn24x7

ഇടുക്കി: ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച കുമാരമംഗലം സ്വദേശിയായ പൊതുപ്രവര്‍ത്തകന്റെ മൂന്നാമത്തെ ഫലവും നെഗറ്റീവ്. ഇദ്ദേഹത്തിന്റെ പരിശോധനാഫലം നെഗറ്റീവാണെന്നും ഔദ്യോഗികമായി സര്‍ക്കാര്‍ പുറത്തുവിടുമെന്നും പി.ടി തോമസ് എം.എല്‍.എ അറിയിച്ചു.

ഇതോടെ ഇദ്ദേഹത്തിന് ആശുപത്രി വിടാം. എന്നാല്‍ ആശുപത്രി വിടുന്നത് സംബന്ധിച്ച് തീരുമാനം മെഡിക്കല്‍ ബോര്‍ഡാണ് കൈാക്കൊള്ളുക.

പൊതുപ്രവര്‍ത്തകനെ കഴിഞ്ഞ ദിവസമാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്. തുടര്‍ന്ന് ഇദ്ദേഹത്തിന് വൈറസ് സ്ഥിരീകരിക്കുകയായിരുന്നു. ആദ്യ സ്രവ ഫലം പോസിറ്റീവായതിനെത്തുടര്‍ന്നായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഫെബ്രുവരി 29 മുതലുള്ള കാലയളവില്‍ താനുമായി അടുത്ത് ഇടപഴകിയിട്ടുള്ളവരോ സംസാരിക്കുകയോ ചെയ്തിട്ടുള്ള പരിചയക്കാരും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമായിട്ടുള്ള ആളുകള്‍ അവരവരുടെ തൊട്ടടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെ ബന്ധപ്പെടാനും ആവശ്യമായ മുന്‍കരുതലെടുക്കാനും തയാറാകണമെന്ന് അഭ്യര്‍ത്ഥിച്ച് ഇദ്ദേഹം രംഗത്തെത്തിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here