തിരുവനന്തപുരം: കേരളത്തില്‍ ഇനി ഒരു കുപ്പി വെള്ളത്തിന് വെറും 13 രൂപ മാത്രം.
വിലയില്‍ നിയന്ത്രണം വന്നിട്ടുണ്ടെന്നും അതില്‍ കൂടുതല്‍ ആരെങ്കിലും ഈടാക്കിയാല്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
പരിശോധനകള്‍ ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം ഇറങ്ങിയതിന് ശേഷം കര്‍ശനമാക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കൂടാതെ ബിഐഎസ് നിഷ്കര്‍ഷിക്കുന്ന ഗുണനിലവാരമുള്ള കുപ്പിവെള്ളം മാത്രമേ സംസ്ഥാനത്ത് വില്‍ക്കാന്‍ പാടുള്ളൂവെന്നും റിപ്പോര്‍ട്ട് ഉണ്ട്.
ഓരോരുത്തരും അവരുടെ ഇഷ്ടമനുസരിച്ച് കുപ്പിവെള്ളത്തിന് വില ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ഇങ്ങനൊരു തീരുമാനം സര്‍ക്കാര്‍ എടുത്തിരിക്കുന്നത്.
ചില സ്ഥലങ്ങളില്‍ 15 മുതല്‍ 20 വരെ രൂപ ഒരു കുപ്പി വെള്ളത്തിന് വാങ്ങുന്നുണ്ടെന്നും മറ്റുചിലയിടങ്ങളില്‍ അതില്‍ കൂടുതലും വാങ്ങുന്നുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്. അതിനെ തുടര്‍ന്നാണ് ഒരു കുപ്പി വെള്ളത്തിന് ന്യായമായ വിലയായ 13 രൂപ എല്ലാവരും ഈടാക്കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തത്.