gnn24x7

ചട്ടം ലംഘിച്ച് യാത്രയും പരസ്യവും; രാജു നാരായണ സ്വാമിക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട്

0
277
gnn24x7

തിരുവനന്തപുരം: നാളികേര വികസന ബോര്‍ഡ് ചെയര്‍മാനായിരിക്കുന്ന കാലയളവില്‍ രാജു നാരായണ സ്വാമി അനുമതിയില്ലാത്ത നടപടികളിലൂടെ രണ്ട് കോടിയിലേറെ നഷ്ടം വരുത്തിയെന്ന് ആഭ്യന്തര റിപ്പോര്‍ട്ട്. ചട്ടങ്ങള്‍ ലംഘിച്ച് യാത്ര നടത്തിയെന്നും പരസ്യങ്ങള്‍ നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജു നാരായണ സ്വാമി നാളികേരവികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായിരുന്ന ഏഴുമാസ കാലയളവിലെ ഓഡിറ്റ് റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ചട്ടം ലംഘിച്ചുള്ള യാത്രകള്‍, പരസ്യം, സ്ഥലമാറ്റങ്ങള്‍ എന്നിവ വഴി രാജുനാരായണ സ്വാമി നഷ്ടം വരുത്തിയെന്നാണ് കണ്ടെത്തല്‍. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ യാത്ര ചെയ്ത രാജുനാരായണ സ്വാമി ഇരുപത്തിയേഴ് ലക്ഷത്തി അറുപത്തി അയ്യായിരത്തിലധികം രൂപയുടെ നഷ്ടം വരുത്തിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ വച്ച് പരസ്യം നല്‍കാന്‍ പാടില്ലെന്ന സുപ്രീംകോടതി വിധി നിലനില്‍ക്കേ രാജു നാരായണ സ്വാമി സ്വന്തം ചിത്രം വച്ച് ഒരു കോടിയോളം രൂപയ്ക്ക് (1,42,87,961 രൂപ) ഏഴുമാസത്തിനുള്ളില്‍ പരസ്യം നല്‍കിയെന്നും ചട്ടങ്ങള്‍ ലംഘിച്ച് ജീവനക്കാരെ 20 തവണ താല്‍ക്കാലികമായി സ്ഥലം മാറ്റിയെന്നും ഇതുവഴി രണ്ടേമുക്കാല്‍ കോടിയോളം (2,80,975 രൂപ) നഷ്ടം വന്നുവെന്നും കേന്ദ്രസര്‍ക്കാരിന് കൈമാറിയ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജു നാരായണ സ്വമിയെ ഏഴു മാസത്തിനുശേഷം നാളികേര വികസന ബോര്‍ഡില്‍ നിന്നും സര്‍ക്കാര്‍ മാറ്റയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here