gnn24x7

മന്ത്രി കെ.ടി ജലീലിനെതിരെ കേന്ദ്രം അന്വേഷണം നടത്തും

0
252
gnn24x7

ന്യൂദല്‍ഹി: മന്ത്രി കെ.ടി ജലീലിനെതിരെ കേന്ദ്രം അന്വേഷണം നടത്തും. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചതിലാണ് അന്വേഷണം. ധനകാര്യ മന്ത്രാലയമാകും അന്വേഷണം നടത്തുക.

വിദേശ നാണ്യവിനിമയ ചട്ടലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കും. നിയമ ലംഘനം കണ്ടെത്തിയാല്‍ അഞ്ച് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

gnn24x7