gnn24x7

ഉപതെരഞ്ഞെടുപ്പ് മാറ്റണമെന്ന് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി

0
242
gnn24x7

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് മാറ്റണമെന്ന് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണമെന്ന് യോഗത്തില്‍ എല്ലാ കക്ഷികളും ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2020 ഉപതെരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ക്ക് മൂന്നുമാസം മാത്രമാണ് പ്രവര്‍ത്തിക്കാന്‍ സമയം ലഭിക്കുക. ജനപ്രതിനിധികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാവകാശം ഉണ്ടാകില്ല.

ഇതിനാല്‍ ഉപതെരഞ്ഞെടുപ്പ് മാറ്റാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സംസ്ഥാനം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട്, ചവറ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കാനും സംസ്ഥാനം ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here