gnn24x7

സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

0
303
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.  364 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 90  പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

204 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി. 11659 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 173, കൊല്ലം 53, പത്തനംതിട്ട 28, ആലപ്പുഴ 42, കോട്ടയം 16, ഇടുക്കി 28, എറണാകുളം 44, തൃശൂര്‍ 21, പാലക്കാട് 49, മലപ്പുറം 19, കോഴിക്കോട് 26, വയനാട് 26, കണ്ണൂര്‍ 39, കാസര്‍കോഡ് 29.

ശനിയാഴ്ച കൊവിഡ് ഭേദമായവര്‍, ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 7, പത്തനംതിട്ട 18, ആലപ്പുഴ 36, കോട്ടയം 6, ഇടുക്കി 6, എറണാകുളം 9, തൃശൂര്‍ 11, പാലക്കാട് 25, മലപ്പുറം 26, കോഴിക്കോട് 9, വയനാട് 4, കണ്ണൂര്‍ 38, കാസര്‍കോട് 9.


gnn24x7