തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 664, കോഴിക്കോട് 561, തൃശൂര്‍ 476, എറണാകുളം 474, കോട്ടയം 387, കൊല്ലം 380, തിരുവനന്തപുരം 345, പാലക്കാട് 341, ആലപ്പുഴ 272, കണ്ണൂര്‍ 223, വയനാട് 213, പത്തനംതിട്ട 197, ഇടുക്കി 169, കാസര്‍ഗോഡ് 75 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. 5217 പേർ രോഗമുക്തരായിട്ടുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 534 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 39 പേർ ആരോഗ്യ പ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,893 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3.14 ലക്ഷം പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.