gnn24x7

രാജ്യത്തെ തന്നെ മികച്ച മന്ത്രി കെ.കെ.ശൈലജയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

0
343
gnn24x7

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ അഭിനന്ദിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരുവനന്തപുരത്ത് കേരള പോഷണ സെമിനാര്‍ വേദിയിയിലായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരാമര്‍ശം.

സംസ്ഥാനത്ത മാത്രമല്ല രാജ്യത്തെ തന്നെ മികച്ച മന്ത്രിയാണ് കെ.കെ.ശൈലജ എന്നു പറഞ്ഞ ഗവര്‍ണര്‍ മന്ത്രിയെന്ന രീതിയിലുള്ള അവരുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ആരോഗ്യ മന്ത്രിയുടെ പ്രവര്‍ത്തനത്തിലും സ്വന്തം കര്‍മ്മ മേഖലയോടുള്ള ആത്മാര്‍ത്ഥതയിലും അഭിമാനമുണ്ടെന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെയും ആരോഗ്യ മേഖലയില്‍ കെ.കെ.ശൈലജ കാണിക്കുന്ന ജാഗ്രതയേയും ഉത്തരവാദിത്തത്തേയും പ്രകീര്‍ത്തിച്ച് നിരവധിപേർ രംഗത്തെത്തിയിരുന്നു. നിപ്പയും കൊറോണയും ഉള്‍പ്പെടെയുള്ള വൈറസ് രോഗത്തെ നിയന്ത്രണവിധേയമാക്കിയതില്‍ ആരോഗ്യമന്ത്രിയുടെ പങ്ക് അന്താരാഷ്ട്ര മാധ്യമങ്ങളിലുള്‍പ്പെടെ ചര്‍ച്ചയായിരുന്നു.

gnn24x7