കൊച്ചി: വാളയാര്‍ കേസില്‍ വെറുതെ വിട്ട ആറ് പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി. പ്രതികളെ വിചാരണക്കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
സംസ്ഥാന സര്‍ക്കാരും കുട്ടികളുടെ മാതാപിതാക്കളും നല്‍കിയ ഹരജിയിലാണ് വിധി.
13 വയസുകാരിയുടെ അസ്വാഭാവിക മരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അട്ടക്കുളം സ്വദേശി മധു, രാജാക്കാട് സ്വദേശി ഷിബു ചേര്‍ത്തല സ്വദേശി പ്രദീപ്, അട്ടക്കുളം സ്വദേശി മധു, പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതി എന്നിവരാണ് ഉള്ളത്. ഇവരെ തെളിവുകളുടെ അഭാവത്തില്‍ പോക്‌സോ കോടതി വെറുതെ വിടുകയായിരുന്നു.
അട്ടപ്പളളം ശെല്‍വപുരത്തെ വീട്ടിലാണ് 2017 ജനുവരി പതിമൂന്നിന് പതിമൂന്നു വയസ്സുകാരിയെയും മാര്‍ച്ച് നാലിന് ഒന്‍പതു വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. കേസില്‍ തെളിവുകളുടെ അഭാവത്തില്‍ പാലക്കാട് പോക്‌സോ കോടതി പ്രതികളെ വെറുതെവിട്ടിരുന്നു. വിധിയില്‍ അപ്പീല്‍ പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.









































