gnn24x7

മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് സർക്കാർ സർവീസിൽ നിയമനം

0
314
gnn24x7

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാൻ ഐ.എ.എസ് ഓടിച്ച കാറിടിച്ചു മരിച്ച മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് സർക്കാർ സർവീസിൽ നിയമനം നൽകിയുള്ള ഉത്തരവിറങ്ങി. തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ അസിസ്റ്റന്‍റായാണ് കെഎം ബഷീറിന്‍റെ ഭാര്യ ജസ്‍ലയെ നിയമിച്ചിരിക്കുന്നത്.

ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട്  ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെൻഷൻ കാലാവധി 90 ദിവസത്തേക്ക് കൂടി നീട്ടി യിരുന്നു. സസ്പെൻഷൻ റദ്ദാക്കി സർവീസിൽ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ സർക്കാർ തള്ളിയിരുന്നു.

2019 ഓഗസ്റ്റ് മൂന്നിനാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ ഇടിച്ച് ബഷീർ  കൊല്ലപ്പെട്ടത്. അപകടം നടക്കുമ്പോൾ ശ്രീറാം മദ്യലഹരിയിലായിരുന്നെന്നും അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

gnn24x7