gnn24x7

സമൂഹ അടുക്കളകള്‍ക്കായി സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഒരു പൈസപോലും ലഭിച്ചിട്ടില്ലെന്ന് കൊച്ചി മേയര്‍

0
260
gnn24x7

കൊച്ചി: സമൂഹ അടുക്കളകള്‍ക്കായി സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഒരു പൈസപോലും ലഭിച്ചിട്ടില്ലെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍. ധനസഹായത്തിനായി പലതവണ സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഫലമമൊന്നും ഉണ്ടായില്ലെന്നും സൗമിനി ജെയിന്‍ പറഞ്ഞു.

കുടുംബശ്രീ മിഷനില്‍ നിന്ന് നല്‍കാമെന്ന് പറഞ്ഞ 50000 രൂപ നല്‍കിയിട്ടില്ലെന്നും നിലവില്‍ കോര്‍പ്പറേഷന്റെ തനത് ഫണ്ടില്‍ നിന്നുമാണ് അടുക്കളകള്‍ക്ക് പണം കണ്ടെത്തുന്നതെന്നും സ്ഥിതി ഇങ്ങനെ തന്നെ തുടര്‍ന്നാല്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് അടുത്തമാസത്തെ ശമ്പളംപോലും നല്‍കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് എത്തുമെന്നും അവര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സൗമിനി ജെയിനിന്റെ പ്രതികരണം.

മാര്‍ച്ച് 26 നാണ് സമൂഹ അടുക്കളകള്‍ തുടങ്ങിയതെന്നും 600 കിലോ അരിമാത്രമാണ് ലഭിച്ചതെന്നും അവര്‍ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here