കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്‌ഇബി) ജീവനക്കാരനും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) ചെയർമാനുമായ മുഹമ്മദ് അബ്ദുൾ സലാം ഓവുങ്കലിനെ സസ്‌പെൻഡ് ചെയ്തു. പെരുമാറ്റ ദൂഷ്യം ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.
“അന്വേഷണത്തിനിടെ, മുഹമ്മദ് അബ്ദുൾ സലാം ഓവുങ്കൽ (ഒഎംഎ സലാം) ദേശീയ തലത്തിൽ ചെയർമാനായി ഔദ്യോഗിക പദവി വഹിക്കുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. വിവിധ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ആരോപണവിധേയമായ പ്രവർത്തനങ്ങൾക്കും സംശയാസ്പദമായ ഫണ്ട് ഇടപാടുകളുണ്ടെന്നും വിവിധ അന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്”. സ്പെൻഷൻ ഉത്തരവിൽ കെഎസ്ഇബി വ്യക്തമാക്കി.
ഈ മാസം ആദ്യം, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) യുടെ 26 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. അന്വേഷണ ഏജൻസി റെയ്ഡ് ചെയ്ത സ്ഥലങ്ങളിലൊന്നാണ് ഒ.എം.എ സലാമിന്റെ വീട്. കർഷകരുടെ പ്രതിഷേധത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സർക്കാർ ഇഡി ഉപയോഗിക്കുന്നുവെന്ന് റെയ്ഡിനോട് പ്രതികരിച്ച സലാം ആരോപിച്ചിരുന്നു.






































