gnn24x7

കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുകളില്‍ മദ്യശാലകള്‍ ആരംഭിക്കുന്നു

0
373
gnn24x7

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുകളില്‍ മദ്യശാലകള്‍ ആരംഭിക്കുന്നു. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുകളിലെ ഒഴിഞ്ഞുകിടക്കുന്ന കടമുറികള്‍ ബിവറേജസ് കോര്‍പറേഷന് അനുവദിക്കുച്ചു എന്ന് ഗതാഗത മന്ത്രി ആന്റണി രാജു.

ഇത്തരം മദ്യശാലകള്‍ യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ജോലി സമയത്ത് ജീവനക്കാര്‍ മദ്യപിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബെവ്കോ കൂടാതെ, നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന എത് സ്ഥാപനത്തിനും കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ കടമുറികള്‍ വാടകക്ക് നല്‍കുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.

gnn24x7