തിരുവനന്തപുരം: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കെ ഇന്ന് നിര്‍ണ്ണായക മന്ത്രിസഭാ യോഗം.
സംസ്ഥാനത്തെ കൊറോണ വൈറസ് വ്യാപനവും നിലവിലെ സ്ഥിതിഗതികളും യോഗം ചര്‍ച്ച ചെയ്യും. കേന്ദ്ര സര്‍ക്കാര്‍
ലോക്ക് ഡൗൺ അവസാനിപ്പിക്കുകയാണെങ്കില്‍ സ്വീകരിക്കേണ്ട നടിപടികളെക്കുറിച്ച് ഇന്ന് ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചേക്കുമെന്നാണ് സൂചന.
സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സ്വീകരിച്ച നടപടികള്‍, നിലവിലെ സ്ഥിതിഗതികള്‍ തുടങ്ങിയവയെല്ലാം മന്ത്രിസഭായോഗം വിശദമായി ചര്‍ച്ച ചെയ്യും. അതേസമയം, സ്ഥിതി നിയന്ത്രണാധീനമായില്ലെങ്കില്‍ ലോക്ക് ഡൗൺ നീട്ടേണ്ടി വരും. അതിനാല്‍ ലോക്ക് ഡൗൺ ഘട്ടം ഘട്ടമായി പിന്‍വലിക്കാനുള്ള സാധ്യതയാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുക.








































