gnn24x7

ലോക് ഡൗണ്‍ നീട്ടേണ്ടതില്ലെന്ന നിലപാടില്‍ കേരളം; മേഖലകള്‍ തിരിച്ച് നിയന്ത്രണം മതി

0
281
gnn24x7

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനം കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ടേക്കും. ലോക് ഡൗണ്‍ നീട്ടേണ്ടതില്ലെന്നും രോഗവ്യാപനത്തിന്റെ തോത് അടിസ്ഥാനമാക്കി മേഖലകള്‍ തിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മതിയെന്നുമാണ് സംസ്ഥാനത്തിന്റെ അഭിപ്രായം.

മേയ് 17ന് രാജ്യവ്യാപക ലോക്ക് ഡൗണ്‍ അവസാനിക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഇപ്പോഴത്തെ സാഹചര്യവും തുടര്‍ന്നുള്ള കാര്യങ്ങള്‍ സംബന്ധിച്ച നിലപാടും മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിക്കും. സംസ്ഥാനത്ത് രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞുവെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍.

അതേസമയം, സംസ്ഥാനത്ത് ഇന്നലെ ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഏറ്റവുമധികം രോഗികളുണ്ടായിരുന്ന കാസര്‍ഗോഡ് ജില്ല കൊവിഡ് മുക്ത ജില്ലയായി മാറി. 489 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടിയത്. 20 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here