gnn24x7

പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ എം.​ കെ​. അ​ര്‍​ജു​ന​ന്‍ മാസ്​റ്റര്‍ അ​ന്ത​രി​ച്ചു

0
249
gnn24x7

കൊ​ച്ചി: പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ എം.​ കെ​. അ​ര്‍​ജു​ന​ന്‍ മാസ്​റ്റര്‍ അ​ന്ത​രി​ച്ചു. 

കൊ​ച്ചി പ​ള്ളു​രു​ത്തി​യി​ലെ വ​സ​തി​യി​ല്‍വെച്ച്‌ പു​ല​ര്‍​ച്ചെ 3.30 ഓ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. 84 വയസ് ആയിരുന്നു. 

200 ല്‍ അധികം  സി​നി​മ​കള്‍ക്കായി എ​ഴു​നൂ​റി​ല​ധി​കം ഗാ​ന​ങ്ങ​ള്‍ അദ്ദേഹം ചി​ട്ട​പ്പെ​ടു​ത്തിയിട്ടുണ്ട്.

ചങ്ങനാശ്ശേരി ഗീത, പീപ്പിള്‍സ് തിയറ്റര്‍, ദേശാഭിമാനി തിയറ്റേഴ്‌സ്, ആലപ്പി തിയറ്റേഴ്‌സ്, കാളിദാസ കലാകേന്ദ്ര, കെ.പി.എ.സി തുടങ്ങിയ കലാസമിതികള്‍ക്ക്​ വേണ്ടി 300 ലേറെ ഗാനങ്ങള്‍ക്ക്​ സംഗീതം പകര്‍ന്നു.
നാ​ട​ക​ഗാ​ന​ങ്ങ​ളിലൂടെ സം​ഗീ​ത ലോ​ക​ത്തെ​ത്തി​യ അ​ദ്ദേ​ഹം1968 ല്‍ ​ക​റു​ത്ത പൗ​ര്‍​ണി എ​ന്ന ചി​ത്ര​ത്തി​ന് സം​ഗീ​തം തയ്യാറാക്കിയാണ്  സിനിമ സംഗീത സംവിധാന രംഗത്ത് അരങ്ങേറുന്നത്.  

പാടാത്ത വീണയും പാടും, ……  പൗര്‍ണമി ചന്ദ്രിക തൊട്ടുവിളിച്ചു,……  തുടങ്ങിയ ഗാനങ്ങള്‍ എന്നും സംഗീത പ്രേമികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നവയാണ്.
 
ജ​യ​രാ​ജ് സം​വി​ധാ​നം ചെ​യ്ത ഭ​യാ​ന​കം എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​ത്തി​ന് അ​ദ്ദേ​ഹ​ത്തി​ന് മി​ക​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​നു​ള്ള സം​സ്ഥാ​ന പു​ര​സ്‌​കാ​രം നേടിയിരുന്നു.
 
വയലാര്‍, പി. ഭാസ്‌കരന്‍, ഒ. എന്‍. വി. കുറുപ്പ് എന്നിവരുടെ ഗാനങ്ങള്‍ക്കും സംഗീതം നല്‍കി. ശ്രീകുമാരന്‍തമ്ബിയുടെ വരികള്‍ക്ക്​ അര്‍ജുനന്‍ മാസ്​റ്റര്‍ നല്‍കിയ ഇൗണങ്ങള്‍ ഗാനങ്ങള്‍ വളരെയേറെ ജനപ്രീതി നേടി. ഇന്ത്യയുടെ സംഗീത സാമ്രാട്ട് എ ആര്‍ റഹ്മാന്‍ ആദ്യമായി കീബോര്‍ഡ് വായിച്ച്‌ തുടങ്ങിയത് അര്‍ജുനന്‍ മാസ്​റ്ററുടെ കീഴിലായിരുന്നു.

യേശുദാസിന്റെ ശബ്ദം ആദ്യമായി റെക്കോര്‍ഡ് ചെയ്തത് അര്‍ജുനന്‍ മാസ്റ്ററായിരുന്നു.  മലയാളികള്‍ എന്നും മനസില്‍ സൂക്ഷിക്കാന്‍ നിരവധി ​ഗാനങ്ങള്‍ സമ്മാനിച്ചാണ് അദ്ദേഹ​ത്തിന്‍റെ മടക്കം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here