gnn24x7

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് എം ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
327
gnn24x7

തിരുവനന്തപുരം:  മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം ആറു മണിക്കാണ് ശിവശങ്കറിനെ കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവില്‍ കാര്‍ഡിയാക് ഐസിയുവിലാണ് ശിവശങ്കര്‍ ഉള്ളത്. രക്തസമ്മര്‍ദ്ദം അടക്കമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. പുതിയ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിന് നോട്ടീസ് നല്‍കുന്നതിനായി കസ്റ്റംസ് സംഘം ഇന്ന് ശിവശങ്കറിന്റെ വീട്ടില്‍ പോയിരുന്നു. ഇന്ന് വൈകുന്നേരം ആറ് മണിക്ക് അദ്ദേഹത്തെ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു.

കസ്റ്റംസ് വാഹനത്തില്‍ വെച്ചാണ് ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടർന്ന് ആ വാഹനത്തിൽ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

gnn24x7