കോവളം: ബൈക്കുമായി പുറത്തിറങ്ങാന്‍ സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി.
തിരുവല്ലം നെല്ലിയോട് റാം നിവാസില്‍ വിജയന്‍-ഗീത ദമ്പതികളുടെ മകന്‍ അഭിജിത്താണ് ജീവനൊടുക്കിയത്. ബൈക്കുമായി പുറത്തിറങ്ങാന്‍ വീട്ടുകാര്‍ അനുവദിക്കാതിരുന്നതിന്‍റെ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത്.
ശനിയാഴ്ച രാത്രി 9.30 ഓടെയാണ് ഇയാള്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്നാണ് മാര്‍ച്ച് 25നു രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.
ഇതേ തുടര്‍ന്ന് വീടിനു പുറത്തിറങ്ങാതിരുന്ന അഭിജിത്ത് ശനിയാഴ്ച രാത്രി ബൈക്കെടുത്ത് പുറത്ത് പോകാന്‍ ഒരുങ്ങി. ഇത് വീട്ടുകാര്‍ തടഞ്ഞതോടെയാണ് ഇയാള്‍ വീടിനുള്ളിലെ മുറിയില്‍ തൂങ്ങിമരിച്ചത്.
സംഭവത്തില്‍ തിരുവല്ലം പോലീസ് കേസെടുത്തു.










































