വയനാട്: വയനാട്ടില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയതിൽ ഒരാൾ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ട്. പുലര്‍ച്ചെയോടെ തണ്ടര്‍ബോള്‍ട്ട് സംഘവുമായാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
പടിഞ്ഞാറേത്തറയുടെയും ബാണാസുര സാഗറിന്റെയും ഇടയിലുള്ള വാളാരംകുന്ന് മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നതെന്നാണ് സൂചനകള്‍. സംഘത്തിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നതെന്നും അവര്‍ വെടിവെച്ചുവെന്നുമാണ് പൊലീസ് പറയുന്നത്. തിരിച്ചുള്ള വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു എന്നും പൊലീസ് പറയുന്നു.