gnn24x7

മാർ സ്ലീവാ മെഡിസിറ്റി പരിസ്ഥിതി ദിനാചാരണം നടത്തി

0
213
gnn24x7

പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചാരണം വിപുലമായ പരിപാടികളോടെ നടത്തി. പാലാ ഗവ.ആശുപത്രി അങ്കണത്തിൽ ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ വൃക്ഷ തൈനടീൽ നിർവ്വഹിച്ചു. ആശുപത്രി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, ഗവ.ആശുപത്രി സൂപ്രണ്ട് ഡോ.ടി.പി.അഭിലാഷ്, നഗരസഭ കൗൺസിലർ ബിനു പുളിക്കകണ്ടം, ആർഎംഒമാരായ ഡോ.അരുൺ.എം, ഡോ.രേഷ്മ സുരേഷ് എന്നിവർ പങ്കെടുത്തു. 

മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്സിൽ ആശുപത്രി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, ഓപ്പറേഷൻസ് വിഭാഗം സീനിയർ മാനേജർ അനൂപ് ചാക്കോ എന്നിവർ പ്രസംഗിച്ചു. മാർ സ്ലീവാ മെഡിസിറ്റി നടത്തുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ പ്രദർശനം, ഓരോ മണിക്കൂറിലും നറുക്കടുപ്പിലൂടെ ഗാർഡിയൻ ഓഫ് എർത്ത് എന്ന പേരിൽ ഭാഗ്യശാലികളെ കണ്ടെത്തി തൈ വിതരണം, രോഗികളിൽ നിന്ന് ചോദ്യങ്ങളിലൂടെ ഉത്തരം പറയുന്നവർക്ക് തൈ വിതരണം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7