കോഴിക്കോട്: മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപി അംഗത്വം സ്വീകരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ബി.ജെ.പിയുടെ വിജയയാത്രാ വേളയില്‍ അദ്ദേഹം ഔപചാരികമായി ബി ജെ പിയില്‍ ചേരുമെന്നും സുരേന്ദ്രൻ പറഞ്ഞു. മത്സരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി.
ഫെബ്രുവരി 21 നാണ് കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര കാസര്‍ഗോഡ് ആരംഭിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. അതേസമയം ബി ജെ പി യിൽ
ഉടൻ അംഗത്വമെടുക്കുമെന്ന് ഇ ശ്രീധരൻ അറിയിച്ചു. പാർട്ടി പറഞ്ഞാൽ മത്സരിക്കാനും താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.