gnn24x7

തളര്‍ന്നുവീണയാള്‍ക്ക് കൊറോണ മറന്ന് സഹായം നല്‍കി മില്‍മ ജീവക്കാരി

0
294
gnn24x7

അഗളി: തളര്‍ന്നുവീണയാള്‍ക്ക് കൊറോണ മറന്ന് സഹായം നല്‍കിയ മില്‍മ ജീവക്കാരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. 

തളര്‍ന്നു വീണ തമിഴ്നാട് സ്വദേശിയെ കൊറോണ മറന്ന് സഹായിച്ചതോടെയാണ് മില്‍മ ശീതികരണ പ്ലാന്‍റ് മാനേജര്‍ ആര്‍ ദീപ താരമായത്. കോട്ടത്തറയിലെ മില്‍മ പ്ലാന്‍റില്‍ പാല്‍ കൊണ്ടുപോകാന്‍ ടാങ്കറുമായി വന്ന ഡ്രൈവറാണ് തിരുനെല്‍വേലി സ്വദേശി ഇസാക്കി മുത്തു. തമിഴ്നാട്ടിലെ ഒട്ടേറെ ഹോട്ട്സ്പോട്ടുകളിലൂടെ യാത്ര ചെയ്താണ് മുത്തു കോട്ടത്തറയിലെത്തിയത്. 

ഏപ്രില്‍ 28നു രാവിലെയാണ് മുത്തു മില്‍മ പ്ലാന്‍റില്‍ എത്തിയത്. പ്ലാന്‍റിലെ അണുനശീകാരണ പ്രോട്ടോകോള്‍ പൂര്‍ത്തിയാക്കിയ ശേഷം വിശ്രമിക്കുന്നതിനിടെയാണ് മുത്തുവിനു നെഞ്ചുവേദന അനുഭവപ്പെട്ടത്. 

തുടര്‍ന്ന്, വിശ്രമമുറിയില്‍ നിന്നും പുറത്ത് വന്ന മുത്തു ഓഫീസിലേക്കുള്ള ചവിട്ടുപടിയില്‍ ഇരുന്നു സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. കൊറോണ വൈറസിനെയും തമിഴ്നാട്ടിലെ റെഡ് സ്പോട്ടുകളെയും മറന്ന ദീപ ഓടി മുത്തുവിന്റെ അടുത്തെത്തി.

താന്‍ ചെല്ലുമ്പോഴേക്കും വീണു പോയ മുത്തുവിനെ ദീപ തന്‍റെ മടിയില്‍ കിടത്തി വേണ്ട  പ്രഥമ ശുശ്രൂഷകള്‍ നല്‍കുകയും സമീപത്തെ ട്രൈബല്‍ ആശുപത്രിയിലെ ഡോ. പ്രഭുദാസിനെ വിവരമറിയിക്കുകയും ചെയ്തു. 

തുടര്‍ന്ന് മില്‍മ പ്ലാന്‍റിലെത്തിയ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ മുത്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മുത്തുവിന്‍റെ കൊറോണ വൈറസ് പരിശോധന ഫലം നെഗറ്റീവാണ്. മുത്തുവിന്റെ സ്രവ പരിശോധന ഫലം നെഗറ്റീവായതിനാല്‍ ദീപയ്ക്ക് ക്വാറന്‍റ്റൈന്‍ ആവശ്യമില്ലെന്നു ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.  

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here