gnn24x7

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം; കേരളത്തിൽ മൺസൂൺ നേരത്തെ എത്തിയേക്കും

0
270
gnn24x7

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു. തെക്ക് ആന്റമാൻ തീരത്തായാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. 15 ഓടെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറും. 16 ന് വൈകീട്ടോടെ ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് മുന്നറിയിപ്പ്.

ചുഴലിക്കാറ്റ് വടക്കു പടിഞ്ഞാറൻ ദിശയിൽ നീങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ തെക്കുപടിഞ്ഞാറൻ മൺസൂണും നേരത്തെ എത്തും. 16 ന് മൺസൂൺ ആന്റമാനിൽ എത്തിയേക്കും.

കേരളത്തിലും മൺസൂൺ നേരത്തെ എത്തിയേക്കും. 20 ന് മുൻപ് കേരളത്തിലും മൺസൂൺ മഴ എത്താനാണ് സാധ്യത. ന്യൂനമർദ്ദവും ചുഴലിക്കാറ്റും കേരളത്തെ ബാധിച്ചേക്കില്ല. എന്നാൽ ആന്റമാൻ തീരത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികൾ ആന്റമാൻ തീരത്തേയ്ക്ക് മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ മുന്നറിയിപ്പ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here