കൊച്ചി: കൊച്ചിയില്‍ അമ്മയും മൂന്ന് കുഞ്ഞുങ്ങളും മരിച്ച നിലയിൽ. നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞു ശ്രേയ 25 വയസ്സുകാരിയായ അമ്മ വിനീത നാല് വയസ്സുകാരന്‍ വിനയ്, രണ്ടു വയസ്സുകാരനായ ശ്രാവണ്‍ എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുടുംബവഴക്ക് കാരണം ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞുങ്ങൾക്ക് വിഷം നൽകിയ ശേഷം അമ്മ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വിനീതയുടെ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിനെ വിളിച്ചു അറിയിക്കുകയായിരുന്നു.