gnn24x7

ദല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള മുസ്‌ലിം ലീഗ് സംഘം വ്യാഴാഴ്ച്ച ദല്‍ഹിയിലേക്ക്

0
330
gnn24x7

തിരുവനന്തപുരം: ദല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള മുസ്‌ലിം ലീഗ് സംഘം വ്യാഴാഴ്ച്ച ദല്‍ഹിയിലേക്ക് പുറപ്പെടും. സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുമെന്നും മുസ്‌ലിം ലീഗ് നേതാക്കള്‍ അറിയിച്ചു.

വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്താന്‍ അനുമതി തേടിയിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദല്‍ഹി കലാപത്തില്‍ കോണ്‍ഗ്രസിനെയും അരവിന്ദ് കെജ് രിവാളിനെയും വിമര്‍ശിക്കുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രം മാത്രമാണെന്നും കുഞ്ഞാലികുട്ടി പ്രതികരിച്ചു.

ദല്‍ഹി സംഘര്‍ഷത്തില്‍ 18 പേര്‍ മരിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അക്രമത്തില്‍ 56 പൊലീസുകാര്‍ ഉള്‍പ്പെടെ ഇരുനൂറിലേറെപേര്‍ക്ക് പരിക്കുണ്ട്. സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ ഇന്ന് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും. അതേ സമയം ദല്‍ഹി കലാപത്തെക്കുറിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം എന്ന ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here